ദസ്സറയും തുടർന്നുള്ള രണ്ട്ദിവസവും ലീവ്ആയതിനാൽ കേദാർനാഥിലേക്ക് ഒരു ട്രിപ്പ്ലാൻ ചെയ്തു .  സെപ്റ്റെംബർ 29 നു ഡെൽഹിയിൽ നിന്നും രാത്രി 9.50 നു മസ്സൂറി എക്സ്പ്രസ്സിൽ ഞാനും സുഹൃത്തും  ഹരിദ്വാറിലെക്ക്യാത്ര തിരിച്ചു.
നജിബാബാദ്കഴിഞ്ഞ്മൂടൽ മഞ്ഞിലൂടെയുള്ള യാത്ര ഡെൽ ഹിയിലെ ചൂടിൽ നിന്നും വലിയൊരു ആശ്വാസമായിരുന്നു  3 മണിക്കൂർ വൈകി രാവിലെ 8.30 നു ഹരിദ്വാറിൽ എത്തി. 12 വർഷത്തിൽ ഒരിക്കൽ മാത്രം  നടത്തപ്പെടുന്ന  കുംഭമേളയാൽ പ്രസിദ്ധമാണ് ഹരിദ്വാർ 
 റെയിൽവേ സ്റ്റേഷന്റെ മുന്നിലുള്ള  ഉത്തരാഖണ്ഡ്ട്രാൻസ്പോർട്ട്സ്റ്റാന്റിൽ  ബസ്സ്അന്വേഷിച്ചപ്പോൾ രാവിലെയുള്ള ബസ്സ്പോയി ഇനി പ്രൈവറ്റ്ബസ്സ്മാത്രമേ ഉള്ളു എന്നറിഞ്ഞു.
തുടർന്ന് സ്റ്റാന്റിനു പുറത്തു വന്നപ്പോൾ രുദ്രപ്രയാഗിലേക്കുള്ള ബസ്സ്കണ്ടു അതിൽ കയറി വഴിയോര കാഴ്ച്ചകൾ ആസ്വദിക്കുന്നതിനു ഡ്രൈവറുടെ തൊട്ടു പുറകിൽ വിൻഡോ സീറ്റിൽ ഇരുന്നു. 9 മണിക്ക്ബസ്സ്പുറപ്പെട്ടു. 235  രൂപയാണ് ഒരാൾക്ക് ടിക്കറ്റ്.  അങ്ങോട്ടുള്ള റോഡ്പരിമിതമായതിനാൽ മിനി ബസ്സുകളാണു സർവ്വീസ്നടത്തുന്നതു.
10  മണിക്ക് ബസ് ഋഷികേശ് എത്തി റിവർ റാഫ്റ്റിംഗിന് പ്രസിദ്ധമായ ഋഷികേശിൽ സഞ്ചാരികളുടെ നല്ല തിരക്കായിരുന്നു ഗംഗാ നദിയുടെ തീരത്തൂടെ ആണ് ബസ് പോകുന്നത് നദിയിലൂടെ റാഫ്റ്റിങ് നടത്തുന്നതും കാണാം    ചെങ്കുത്തായ മലകൾക്കിടയിലൂടെയാണ് ബസ് പോകുന്നത് ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ കാരണം റോഡ് പകുതിയും തകർന്നതാണ് കഷ്ടിച്ചു ടയർ പോകുവാനുള്ള വീതി മാത്രമേ റോഡിനുള്ളൂ അതിലൂടെ പോകുമ്പോൾ ഡ്രൈവറോട് ശെരിക്കും ആരാധന തോന്നി.
12 മണി ആയപ്പോൾ ദേവപ്രയാഗിന് തൊട്ടുമുൻപ് ഉച്ചഭക്ഷണത്തിനായി ബസ് നിർത്തി നോർത്ത് ഇന്ത്യൻ താലി മാത്രമേ കിട്ടുകയുള്ളു നല്ല വിശപ്പുള്ളതിനാൽ അത് കഴിച്ചു. 12 .45 നു വീണ്ടും യാത്ര തുടർന്നു ഉത്തരാഖണ്ഡിലെ ശ്രീനഗറും പിന്നിട്ട് 3.30 നു രുദ്രപ്രയാഗ് എത്തി ഒരു ചെറിയ ടൌൺ ഇവിടെ നിന്നാണ് കേദാർനാഥിലെക്കും ബദരിനാഥിലെക്കും വഴി തിരിയുന്നത്.
ഇവിടെനിന്നു ഇനി 72 km ദൂരം സഞ്ചരിക്കണം ഗൗരീകുണ്ഡിൽ എത്താൻ അവിടെ നിന്നാണ് ട്രെക്കിങ്ങ് തുടങ്ങുന്നത്
പക്ഷെ ഇവിടെ നിന്നും ഇനി ബസ് ഇല്ലന്നാണ്ഇവിടുള്ളവർ പറയുന്നത് ട്രെയിൻ 3 മണിക്കൂർ വൈകിയതാണ് ഇവിടെ ഇങ്ങനെ ഒരു പണി കിട്ടാൻ കാരണം. 5 മണിയായപ്പോൾ ഒരു ടാക്സി കിട്ടി അതിൽ യാത്ര തിരിച്ചു. മഹിന്ദ്ര ബൊലേറോ ആണ് ഇവിടുത്തെ ടാക്സി വേറെ ഒരു വണ്ടിയും ടാക്സി ആയി കാണാനില്ല.
ഒപ്പമുള്ള സഹയാത്രികരിൽ പകുതിയും കേദാര്നാഥിലേക്കാണ് .മന്ദാകിനി നദിയുടെ തീരത്തൂടെ വാഹനം  നീങ്ങി തുടങ്ങി. എതിർദിശയിൽ ഒരു വാഹനം വന്നാൽ  എവിടെയെങ്കിലും സൈഡ് ചേർത്താൽ മാത്രമേ പോകാൻ സാധിക്കുകയുള്ളു അതുകൊണ്ടു തന്നെ റോഡ് കുറെ നേരം ബ്ലോക്ക് ആയിരുന്നു . അല്പം കഴിഞ്ഞു വാഹനം ചുരം കയറിത്തുടങ്ങി ഇരുട്ടിനൊപ്പം തണുപ്പും വന്നുതുടങ്ങി 8 മണി ആയപ്പോൾ ഗൗരീകുണ്ഡിന് 15 km മുന്നിലായി ഫാട്ട എന്ന സ്ഥലത്തു ഒരു ലോഡ്ജിനടുത്തായി വണ്ടി നിർത്തി വാഹനം ഇവിടെ വരെയേ ഉള്ളു, അതിനാൽ ഞങ്ങൾ അവടെ റൂം എടുത്തു തങ്ങി.
01 -10 -2017 -
രാവിലെ തന്നെ റെഡിയായി 6 .45 നു ഒരു ടാക്സിയിൽ ഗൗരീകുണ്ഡിലേക്ക് പുറപ്പെട്ടു 7. 30 നു സോൻപ്രയാഗ് എന്ന സ്ഥലത്തെത്തി പ്രൈവറ്റ് വാഹനങ്ങൾക്കു ഇവിടെ വരെയേ അനുമതിയുള്ളു, പാർക്കിംഗ് സൗകര്യം ഉണ്ട്,  ഇവിടെ നിന്ന് തുടർന്നുള്ള  5 km ദൂരം അപകട സാധ്യത കൂടുതലുള്ള റോഡാണ് ഇവിടുത്തെ ടാക്സിയിൽ മാത്രമേ പോകാൻ സാധിക്കുകയുള്ളു. ഇവിടെനിന്നു  പാസ്സ്  മേടിക്കണം അതുമായി തിരികെ ടാക്സിയിൽ വന്നു ഗൗരീകുണ്ഡിലേക്ക് യാത്ര തുടർന്നു 7 .45 നു ഗൗരീകുണ്ഡിൽ എത്തി  അത്യാവശ്യം ഷോപ്പിംഗ്, ലോഡ്ജ് , ചെറിയ ഭക്ഷണ ശാലകൾ എല്ലാം ഉണ്ട്. പ്രഭാത ഭക്ഷണത്തിനു ശേഷം 9 മണിക്ക്  ഞങ്ങൾ ട്രക്കിങ് ആരംഭിച്ചു. ഇവിടെനിന്നു കേദാര്നാഥിലേക്ക് 17 km ദൂരമുണ്ട് വാഹനങ്ങൾ ഒന്നും പോകില്ല  കല്ലുകൾ പാകിയ വഴിയാണ് ഒന്നുകിൽ നടക്കാം അല്ലെങ്കിൽ കുതിരപ്പുറത്ത്  പോകാം  1500 രൂപയാണ് അവിടേക്ക് പോകാൻ മാത്രം ഒരാൾക്ക്  ചാർജ്. അതുമല്ലെങ്കിൽ ഹെലികോപ്റ്റർ  ഉപയോഗിക്കാം 7000 രൂപക്ക് പോയി തിരിച്ചു വരാം. രോഗികളും കുട്ടികളുമൊക്കെ ആണെങ്കിൽ  ഒരു പ്രത്യേകതരം കുട്ടയിൽ ഇരുത്തി കൊണ്ടുപോകുന്നവരുമുണ്ട് 2000 രൂപ മുതലാണ് അവരുടെ ചാർജ്
3 ദിവസം ലീവായതിനാൽ അത്യാവശ്യം തിരക്ക്   ഉണ്ടായിരുന്നു. വനത്തിലൂടെയുള്ള വഴിയിൽ ഇടക്ക് ചെറിയ വെള്ളച്ചാട്ടങ്ങൾ ഉള്ളതിനാൽ യാത്ര ആസ്വദിച്ചു പോകാം. യാത്രയിൽ നല്ല ശുദ്ധമായ കുടിവെള്ളം, ശുചിത്വമുള്ള ടോയ്ലറ്റ് , മെഡിക്കൽ സെന്റര് പോലീസ് എയ്ഡ് പോസ്റ്റ്  ചെറു ഭക്ഷണശാലകൾ തുടങ്ങി യാത്രികർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പോകുന്ന വഴിയിൽ ലഭ്യമാണ് . ട്രെക്കിങ്ങ് തുടങ്ങിയാൽ പിന്നെ BSNLl അല്ലാതെ വേറെ ഒരു നെറ്റ് വർക്കും ലഭ്യമല്ല .ഇന്റർനെറ്റ് മിക്കപ്പോഴും 2G  മാത്രമേ കിട്ടുകയുള്ളു യാത്രയിൽ ചില സ്ഥലങ്ങളിൽ വൈഫൈ ഹോട്സ്പോട്ടുകൾ ലഭ്യമാണ് . ഇടക്കിടക്ക് വിശ്രമിച്ച് ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഏകദേശം 8 km പിന്നിട്ട് 12 മണിക്ക് ഞങ്ങൾ രാംബാട എത്തി. 2013 ലെ പ്രളയത്തിന് മുൻപ് ഇതൊരു ഗ്രാമം  ആയിരുന്നു  ഇപ്പൊ ഇവിടെ ഒന്നും അവശേഷിക്കുന്നില്ല ഒരു ഗർത്തത്തിലൂടെ ഒഴുകുന്ന മന്ദാകിനി നദി മാത്രം കാണാം. ഇവിടെ നിന്ന് തുടർന്നങ്ങോട്ട് വലതു വശത്തായി  പുതിയതായി നിർമിച്ച വഴിയാണ് അത് പഴയ വഴിയെക്കാൾ 3 km ദൂരം കൂടുതലുമാണ് പഴയ വഴി മണ്ണിടിഞ്ഞു  തകർന്നു കിടക്കുന്നതു കാണാം. ഒരു പാലം കടന്ന് ഞങ്ങളുടെ യാത്ര തുടർന്നു വെയിൽ ഉണ്ടെങ്കിലും തണുപ്പ് ഉള്ളതിനാൽ അത് ഫീൽ ചെയ്യില്ല . യാത്രയിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പരിചയപ്പെടാൻ കഴിഞ്ഞു. ഓരോ മിനിട്ട് ഇടവിട്ട് ഹെലികോപ്റ്റർ യാത്രികരെയുംകൊണ്ട് പറക്കുന്നത് കാണാം
3 മണി കഴിഞ്ഞപ്പോഴേക്കും മൂടൽമഞ്ഞു കയറിത്തുടങ്ങി ഒപ്പം തണുപ്പും 5 മണി കഴിഞ്ഞപ്പോൾ  സമുദ്ര നിരപ്പിൽ നിന്നും 3583 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  കേദാർനാഥിൽ എത്തി, മുന്നിലായി തലയുയർത്തി നിൽക്കുന്ന ഹിമാലയ മലനിരകൾ അത്ഭുതമായി തോന്നി അസ്തമയം ആയതിനാൽ സ്വർണ്ണ നിറത്തിൽ തിളങ്ങുകയായിരുന്നു ഹിമാലയം. കേദാർനാഥ് ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപായി ഒത്തിരി ടെന്റുകളും കോട്ടേജുകളും ഉണ്ട്. 250 രൂപക് ടെന്റും 400 രൂപക്ക് റൂം ലഭ്യമാണ്. റൂം എടുത്ത ശേഷം ഞങ്ങൾ ക്ഷേത്രം  കാണുവാൻ പോയി,
ക്ഷേത്രത്തിന്റെ മുന്നിൽ പൂജാ സാമഗ്രഹികൾ വിൽക്കുന്ന ചെറിയ കടകളുണ്ട് . പൂർണമായും കല്ലിൽ തീർത്ത നിർമിതി 8 ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതപ്പെടു ന്നു. ക്ഷേത്രത്തിനു പുറത്തായി ഭസ്മം പൂശി ജടയും പ്രത്യേക വേഷത്തിലുള്ള സാധുക്കളെ കാണാം. ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. നവംബർ മുതൽ ഏപ്രിൽ വരെ അതിശൈത്യവും മഞ്ഞും കാരണം ഇവിടെ ആരുമുണ്ടാകില്ല  ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ക്ഷേത്രത്തിനടുത്തുതന്നെ ശകരാചാര്യരുടെ സമാധിയും അല്പം മുകളിലേക്ക് നടന്നാൽ ഭൈരവനാഥ് ക്ഷേത്രത്തിലുമെത്താം.
ക്ഷേത്രത്തിന്റെ പുറകുവശത്ത് ഒരു വലിയ കല്ലുണ്ട്‌ 2013 ലെ പ്രളയത്തിൽ ഒഴുകി വന്ന് അവിടെ നിന്നതാണ് അതിനെത്തുടർന്ന് വെള്ളം ഇരു വശത്തൂടെ ഒഴുകി പോയി അതുകൊണ്ടാണ് ക്ഷേത്രത്തിനു മാത്രം കേടുപറ്റാതിരുന്നത്. വിശ്വാസികൾ കല്ലിനെയും വണങ്ങുന്നുണ്ട് അവടെ നിന്നും പുറത്തിറങ്ങി ഭക്ഷണം കഴിച്ചു മാഗി അല്ലെങ്കിൽ റൊട്ടി വേറെ ഒന്നും കിട്ടില്ല. 10 രൂപയുടെ മാഗി പാകം ചെയ്തു തരും 50 രൂപ കൊടുക്കണം. BSNL  മാത്രം സർവീസ് ഉണ്ട് അതും 3G കിട്ടിയാൽ കിട്ടി. നല്ല തണുപ്പ് തുടങ്ങി മൊബൈലിൽ 5 ഡിഗ്രിയാണ് കാണിക്കുന്നത്. റൂമിൽ നല്ല കമ്പിളി ഉണ്ടായിരുന്നതിനാൽ നന്നായി കിടന്നുറങ്ങി.

02 -10 -2017
രാവിലെമണിയോടുകൂടി  റൂം വെക്കേറ്റ് ചെയ്ത് ക്ഷേത്രത്തിൽ ഒരിക്കൽ കൂടിചുറ്റി കറങ്ങിയ ശേഷം ക്ഷേത്രത്തിന്റെ പുറകുവശത്തേക്ക് ഹിമാലയത്തെ ലക്ഷ്യമാക്കി നടന്നു അവടെ  ജെസിബിയും ടിപ്പറും ഉപയോഗിച്ചു ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോഡ് ഇല്ലാതെ ടിപ്പർ ഇവിടെ എങ്ങനെ എത്തി എന്ന സംശയം അവിടുള്ളവർ തന്നെ പറഞ്ഞു തന്നു 2013 ലെ പ്രളയത്തിനു ശേഷം തകർന്നടിഞ്ഞ കേദാർനാഥ് നന്നാക്കുവാൻ JCB, ടിപ്പർ തുടങ്ങിയവ ഇന്ത്യൻ അയർഫോഴ്സിന്റെ M26 ഹെലികോപ്റ്ററിലാണ് ഇവിടെ എത്തിച്ചത് പുറകുവശത്തായി ഒരു ഹെലിപാഡ് കൂടിയുണ്ട്, അവടെ നിന്ന് നോക്കിയാൽ ചെറിയൊരു മലയ്ക്കപ്പുറം മഞ്ഞു മൂടിയ ഹിമാലയം കാണാം അവിടേയ്ക്ക് എത്തിപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വഴിച്ചാൽ പോലുമില്ല വലിയ കല്ലുകൾ ചാടിക്കടന്നു വേണം പോകാൻ അപ്പോഴാണ് ഞങ്ങൾക്ക് മുന്നേ പോയവർ മഞ്ഞിൽ തൊടാനാകാതെ തിരികെ എത്തിയത്. അതുകൊണ്ട് തിരികെ പോന്നു. ക്ഷേത്രത്തിനടുത്തുനിന്നു ചൂട് റൊട്ടിയും കടലക്കറിയും കഴിച്ച ശേഷം അടുത്ത ലക്ഷ്യമായ വാസുകി തടാകത്തിലേക്ക് . ഗൈഡിനെ അന്യോഷിച്ചപ്പോൾ 1000 രൂപ വേണമെന്ന് ഗൈഡ് ഞങ്ങൾ 500 പറഞ്ഞു അവസാനം ഗൈഡ് ഞങ്ങൾക്ക് പോകുവാനുള്ള വഴിയും നിർദ്ധേശങ്ങളും പറഞ്ഞു തന്ന ശേഷം തടിയൂരി. മന്ദാകിനിക്ക് മുകളിലൂടെയുള്ള തൂക്കുപാലം കടന്നു 10 മണിയോടെ ഞങ്ങൾ മല കയറിത്തുടങ്ങി കല്ല് പാകിയ ചെറിയ വഴിച്ചാലുണ്ട് അതുകൊണ്ട് ആരോടും വഴി ചോദിക്കാതെ മുകളിലെത്താം കുറച്ചു മുകളിലെത്തിയപ്പോൾ രണ്ടു സ്വാമിമാരോടൊപ്പം ഒരു ജപ്പാൻ കാരൻ ഇരുന്നു കഞ്ചാവ് വലിയായിരുന്നു നമ്മുടെ കേരളം ഒന്ന് കറങ്ങിയ ശേഷമാണ് ആശാൻ ഇവിടെത്തിയത്. അവരെ അധികം ശല്യം ചെയ്യാൻ നിക്കാതെ ഞങ്ങൾ യാത്ര തുടർന്നു. യാത്രയിലുടനീളം ഇവിടെമാത്രം കാണപ്പെടുന്ന വൈവിധ്യമാർന്ന പൂക്കൾ കാണാം  കുത്തനെയുള്ള കയറ്റമാണ് കിതപ്പ് കാരണം 10 മീറ്ററിലധികം ഒറ്റയടിക്ക് നടക്കാൻ പറ്റുന്നില്ല ഇടക്കിടക്ക് ഗ്ളൂക്കോസ് വാട്ടർ മിക്സ് ഉപയോഗിച്ചു ശരീരത്തെ ബൂസ്റ്റ് ചെയ്തുകൊണ്ടിരുന്നു. കേദാർനാഥ് കണ്ണിൽനിന്നും അകന്നുകൊണ്ടിരുന്നു ഏകദേശംകിലോമീറ്റർ പിന്നിട്ട്മണിക്ക് ഞങ്ങൾ മുകളിലെത്തി സമുദ്രനിരപ്പിൽനിന്നും  ഏകദേശം 4200 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത് മൊത്തം മഞ്ഞു മൂടിയതിനാൽ ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല ഒപ്പം മുത്തുകൾ പോലെ മഞ്ഞു വീഴാനും തുടങ്ങി ഇവിടെ ഓക്സിജൻ കുറവാണ് ഇടക്ക് ശ്വാസ തടസം തോന്നിയപ്പോൾ  ഗൈഡ് പറഞ്ഞതനുസരിച് വാങ്ങിയ കർപ്പൂരം ശ്വസിച്ചപ്പോൾ ചെറിയൊരു ആശ്വാസം തോന്നി,  അവിടെ അധികം നിൽക്കാതെ തിരികെ പൊന്നു വൈകിട്ട് 6 മണിക്ക് കേദാർനാഥ് എത്തി കാലിനു ചെറുതായി വേദന തുടങ്ങി എങ്കിലും ഒരു മാഗിയും ചായയും കഴിച്ചു ഞങ്ങൾ കേദാർനാഥിനോട് യാത്ര പറഞ്ഞു തിരികെ പോന്നു ഇടക്കിടക്ക് ഇരുന്നും നടന്നും രാത്രി 12 മണിക്ക് ഗൗരീകുണ്ഡിലെത്തി ഒരു ലോഡ്ജ് തപ്പിപിടിച്ചു 250 രൂപക്ക് 2 പേർക്കുംകൂടി റൂം  കിട്ടി.
പിറ്റേന്ന് രാവിലെ എണീറ്റശേഷം ബദരീനാഥ് കൂടി കറങ്ങണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും 2 പേർക്കും ഒട്ടും നടക്കാൻ ആവാത്ത അവസ്ഥ ആയതിനാൽ ഋഷികേശിലേക്ക് വണ്ടി കയറി, 7 മണിക് ഋഷികേശിലും അവടെ നിന്ന് ബസ്സിൽ രാത്രിമണിയോട് കൂടി ഡൽഹിയിൽ എത്തി.
കുറഞ്ഞ ചിലവിൽ ഒരു യാത്ര എന്ന ഉദ്ദേശത്തോടെ പോയതിനാൽ ഭക്ഷണമടക്കം എല്ലാ ചിലവുകളും കൂട്ടി ഒരാൾക്ക് 2500 രൂപയായി .